ബെര്‍ബറ്റോവ് ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നതെന്തിനെന്ന് തനിക്കറിയാം,കിടിലന്‍ മറുപടിയുമായി ഡേവിഡ് ജെയിംസ്

കൊച്ചി: ഐ.എസ്.എല്‍ നാലം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനേക്കാള്‍ ആരാധകര്‍ക്ക് നിരശയേകിയത് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പരിശീലകനാണ് ജെയിംസെന്ന വിമര്‍ശനത്തോടെയായിരുന്നു ബെര്‍ബറ്റോവ് ടീം വിട്ടത്.പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ ഗോള്‍.കോമിനോടാണ് ജെയിംസ് മറുപടി നല്‍കിയിരിക്കുന്നത്. കളിക്കാരെ തെരഞ്ഞെടുക്കുക എന്നത് വ്യത്യസ്തമായ നടപടിയാണെന്നാണ് ജെയിംസ് പറയുന്നത്.

‘എല്ലാവരോടും ഞാന്‍ ചോദിക്കുന്ന ആദ്യ ചോദ്യം അവര്‍ക്ക് ശരിക്കും ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യമുണ്ടോ എന്നാണ്. അവര്‍ക്ക് വരേണ്ടതില്ലെങ്കില്‍ അല്ലെങ്കില്‍ വരണമെന്ന കാര്യത്തില്‍ സംശയമാണെങ്കില്‍ നമ്മള്‍ക്ക് അവരെ ക്ലബ്ബിലേക്ക് ആവശ്യമില്ല.’ ജെയിംസ് പറയുന്നു.

ബെര്‍ബറ്റോവിന്റെയും വെസ്സ് ബ്രൗണിന്റെയും കരാറുകളോട് പ്രതികരിച്ച ജെയിംസ് ഇരുവരെയും ഞാനല്ല ടീമിലെടുത്തതെന്നും പറഞ്ഞു. ‘ദിമിതര്‍ വന്നതെന്തിനെന്ന് എനിക്കറിയാം. പക്ഷേ എനിക്കതില്‍ പ്രശ്നമില്ല. കാരണം അയാളെ ഞാനല്ല റിക്രൂട്ട് ചെയ്തത്. അയാള്‍ എങ്ങിനെയാണ് പോയതെന്നും അറിയാം. അത് അയാളെ സംബന്ധിക്കുന്ന കാര്യമാണ്. ഞാന്‍ സീസണിന്റെ പകുതിക്കാണ് ടീമിനൊപ്പം ചേര്‍ന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ പ്രകാരം ഞങ്ങള്‍ ചില മാറ്റങ്ങള്‍ കൊണ്ടു വന്നിരുന്നു’ ബെര്‍ബ പറയുന്നു.വെസ്സ് ബ്രൗണിനെക്കുറിച്ച് സംസാരിച്ച ജെയിംസ് അദ്ദേഹം ഒരു മിനുട്ട് പോലും പാഴാക്കാത്ത താരമാണെന്നും കൂട്ടിച്ചേര്‍ത്തു.

SHARE