സണ്‍റൈസേഴ്സ് പേടിക്കണ്ട, വാര്‍ണര്‍ക്കു പകരം എത്തുന്നത് സൂപ്പര്‍താരം

ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരത്തെ ടീമിലെത്തിച്ച് സണ്‍റൈസേഴ്സ്. ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായ അലക്സ് ഹെയ്ല്‍സാണ് സണ്‍റൈസേഴ്സിനായി കളത്തിലിറങ്ങുക.

2015 ലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ഹെയ്ല്‍സ്. ഇംഗ്ലണ്ടിനുവേണ്ടി ടി-20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏകതാരമാണ് ഹെയ്ല്‍സ്. ഐ.സി.സി ടി-20 റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ഏകതാരവും ഹെയ്ല്‍സ് തന്നെ.ഇതോടെ ധവാനൊപ്പം ഹെയ്ല്‍സായിരിക്കും സണ്‍റൈസേഴ്സിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്ന കാര്യം ഉറപ്പായി.

Similar Articles

Comments

Advertismentspot_img

Most Popular