ആപ്പ് പിന്‍വലിച്ചത് ഡേറ്റ ചോര്‍ത്തിയതിനല്ല, വിശദീകരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ‘വിത്‌ഐന്‍സി’ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിച്ചത് ഡ!!േറ്റ ചോര്‍ത്തിയതിനല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൊബൈല്‍ ആപ്ലിക്കേഷന്‍ പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും കഴിഞ്ഞ അഞ്ചുമാസമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു.

ആപ്ലിക്കേഷനില്‍നിന്ന് ലിങ്ക് നല്‍കിയിരിക്കുന്ന യുആര്‍എല്‍ (http://membership.inc.in) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ യുആര്‍എല്ലില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രവര്‍ത്തനരഹിതമായ യുആര്‍എല്‍ ടൈപ്പ് ചെയ്യുമ്പോള്‍ http://www.inc.in എന്ന യുആര്‍എല്ലിലേക്കു പോകണമെന്നു നിര്‍ദേശിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു.

അംഗത്വം നേടുന്നതിനുള്ള ലിങ്ക് മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് വെബ്‌സൈറ്റിലേയ്ക്ക് മാറ്റിയിരുന്നുവെന്നും ഇതിനുശേഷം സമൂഹമാധ്യമങ്ങളിലേയ്ക്കുള്ള അപ്‌ഡേറ്റുകള്‍ മാത്രമാണ് ആപ്ലിക്കേഷന്‍ വഴി നടത്തിയിരുന്നതെന്നുമാണ് വിശദീകരണം. പ്രവര്‍ത്തനരഹിതമായ യുആര്‍എല്‍ ഉപയോഗിച്ച് കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടാനുള്ള നീക്കങ്ങള്‍ വര്‍ധിച്ചതിനാലാണ് ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കിയതെന്നും ട്വിറ്ററിലെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular