ഉപ്പുകല്ലിനേക്കാള്‍ ചെറിയ കമ്പ്യൂട്ടറുമായി ഐ.ബി.എം!!! നീളം ഒരു മില്ലി മീറ്റര്‍!!!

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറുമായി ഐബിഎം. ഒരു ഉപ്പുകല്ലിനേക്കാളും ചെറുതാണ് തങ്ങളുടെ കമ്പ്യൂട്ടറെന്നാണ് ഐബിഎമ്മിന്റെ അവകാശവാദം. ഒരു മില്ലി മീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ വീതിയും മാത്രമാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനുള്ളത്.

കാഴ്ചയില്‍ കുഞ്ഞാണെങ്കിലും നിരീക്ഷണത്തിലും വിശകലനത്തിലും ആശയവിനിമയത്തിലുമെല്ലാം സാധാരണ കമ്പ്യൂട്ടറിനോട് കിടപിടിക്കുന്നതാണ് ഐബിഎമ്മിന്റെ പുതിയ കമ്പ്യൂട്ടര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിലെ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനാണ് ഐബിഎം ലക്ഷ്യമിടുന്നത്.

ഐബിഎം തിങ്ക് 2018 കോണ്‍ഫറന്‍സിലാണ് തങ്ങളുടെ പുതിയ കുഞ്ഞന്‍ കമ്പ്യൂട്ടറിനെ ഐബിഎം പരിചയപ്പെടുത്തിയിരിക്കുന്നത്. X86 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐബിഎം ഈ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

മെമ്മറിക്കായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റാറ്റിക് റാം ആണ്. സോളാര്‍ (photo-voltaic) സെല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്‍ഇഡിയും ഫോട്ടോ ഡിറ്റക്ടറും ഉപയോഗിച്ച് അപ്ലിങ്ക് -ഡൗണ്‍ലിങ്ക് കമ്മ്യൂണിക്കേഷന്‍ നടത്താനും ഈ കൂഞ്ഞനെക്കൊണ്ട് സാധിക്കും. ഐബിഎമ്മിന്റെ 5 ഇന്‍ 5 എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഭാവിയുടെ അഞ്ച് ടെക്നോളജികളില്‍ ഐബിഎം നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇന്‍ 5 പ്രൊജക്ട്.

Similar Articles

Comments

Advertismentspot_img

Most Popular