ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. റിയാലിറ്റി ഷോയലൂടെ ഭാവി വധുവിനെ തിരഞ്ഞെടുക്കാന്‍ പോകുന്നുവെന്ന് പരസ്യപ്പെടുത്തിയ അന്നു മുതല്‍ തുടങ്ങിയതാണ് വിവാദങ്ങളും. എന്നാല്‍ ഈ രീതിയിലല്ല ഭാവി വധുവിനെ തിരഞ്ഞെടുക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സുവെച്ച് ഇങ്ങനെ കളിക്കുന്നത് ശരിയല്ലെന്നും ആരോപിച്ചാണ് ആര്യയ്ക്കും പരിപാടിയുടെ അവതാരക സംഗീതയ്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ പരാതി നല്‍കിയത്. ഒരു തമിഴ്ചാനലിലാണ് എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ അരങ്ങേറുന്നത്.റിയാലിറ്റി ഷോയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ നിരവധി അന്വേഷണങ്ങള്‍ ആര്യയെത്തേടിയെത്തിയിരുന്നു. 7000 ല്‍ അധികം അപേക്ഷകളില്‍ നിന്നും ലക്ഷക്കണക്കിനു ഫോണ്‍കോളുകളില്‍ നിന്നും തിരഞ്ഞെടുത്ത 16 പെണ്‍കുട്ടികള്‍ക്കാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
പരിപാടിയുടെ ഭാഗമായി ഒരു മത്സരാര്‍ത്ഥിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യയേയും ചാനല്‍ സംഘത്തേയും ചില വനിതാസംഘടനകള്‍ തടയുകയും തുടര്‍ന്ന് അവര്‍ക്ക് മത്സരാര്‍ഥിയുടെ വീട് സന്ദര്‍ശിക്കാതെ മടങ്ങേണ്ടി വരികയും ചെയ്തു. റിയാലിറ്റി ഷോെയക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ പ്രതിഷേധം ആളിക്കത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ ആര്യയ്ക്കും അവതാരകയ്ക്കുമെതിരെ പരാതി കൊടുത്തത് ആരാണെന്ന കാര്യത്തെക്കുറിച്ച് യാതൊരു വിവരവും പുറത്തു വന്നിട്ടില്ല. റിയാലിറ്റി ഷോ നിര്‍ത്തലാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം