ഉദ്ദിഷ്ടകാര്യ സിദ്ധി-നിങ്ങളുടെ ഇന്ന് (201-03-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ഇഷ്ടഭക്ഷണ സമൃദ്ധി, കാര്യവിജയം, ഉദ്ദിഷ്ടകാര്യ സിദ്ധി, ബന്ധുസമാഗമം എന്നിവ പ്രതീക്ഷിക്കാം

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) :അനാരോഗ്യക്കുറവ് അനുഭവപ്പെടും, സാമ്പത്തികമായി നഷ്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ വേഗത്തില്‍ നടക്കില്ല.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും, സാമ്പത്തികപരമായി അനുകൂല സമയം, കാര്യവിജയമുണ്ടാകും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): തൊഴില്‍ സംബന്ധമായി നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ വേഗത്തില്‍ നടക്കും, സാമ്പത്തികമായി നേട്ടമുണ്ടാകും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4):ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, ഉദരസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2):ജോലിഭാരം വര്‍ധിക്കും, സാമ്പത്തിക ചെലവ് അധികരിക്കും, കൂടുതല്‍ സഞ്ചരിക്കേണ്ടതായി വരും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): രോഗങ്ങളില്‍ നിന്നും മുക്തിയുണ്ടാകും, ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക നേട്ടമുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ശത്രുജയമുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം , ഉത്രാടം 1/4): നാല്‍ക്കാലികളില്‍ നിന്നും ഉപദ്രവം ഉണ്ടാകും, കുടുംബ സ്വത്ത് ഭാഗം വയ്ക്കും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): തൊഴിലില്‍ നേട്ടങ്ങളുണ്ടാകും, സാമ്പത്തിക ചെലവ് അധികരിക്കും, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നു ചേരും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം പൂര്‍ത്തീകരിക്കാന്‍ സാധിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): മാനസിക സമ്മര്‍ദം വര്‍ധിക്കും, ബന്ധുക്കളെ സഹായിക്കും, സാമ്പത്തികമായി ചെലവ് അധികരിക്കും.

SHARE