ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് വനേസയും ഡോണള്‍ഡ് ട്രംപ് ജൂനിയറും തിരശീലയിടുന്നത്. വിവാഹമോചനം തേടി ഇരുവരം പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ നല്‍കി. തമ്മിലും കുടുംബത്തോടുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പിരിയുന്നുവെന്ന് ദമ്പതികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മോഡലായിരുന്ന വനേസയെ 2005ലാണ് ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് അഞ്ചു മക്കളാണുള്ളത്. വിവാഹമോചനത്തിലേക്കു നയിച്ച കാരണമെന്താണെന്നു വ്യക്തമായിട്ടില്ല.
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് മകനും പ്രശസ്തിയിലേക്കുയര്‍ന്നത്. യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് ജൂനിയറിന് അറിയാമായിരുന്നുവെന്ന വിവരം കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. ഹിലരി ക്ലിന്റനെ മോശക്കാരിയാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ട്രംപ് ജൂനിയര്‍ സമ്മതം നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഇമെയിലുകളില്‍നിന്ന് കണ്ടെത്തിയിരുന്നു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...