രാജധാനി എക്‌സ്പ്രസില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സര്‍ മെഷിന്‍ സ്ഥാപിച്ചു; വിപ്ലവ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

മുംബൈ: തീവണ്ടിയില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ച് ഇന്ത്യന്‍ റെയില്‍വെ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് റെയില്‍വെയുടെ വിപ്ലവകരമായ പദ്ധതി. മുംബൈ-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസിലെ ഒരു കോച്ചിലാണ് നാപ്കിന്‍ ഡിസ്പെന്‍സര്‍ മെഷീന്‍ സ്ഥാപിച്ചത്.

ഇപ്പോള്‍ സ്ഥാപിച്ച മെഷീന്‍ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് പടിഞ്ഞാറന്‍ റെയില്‍വേയുടെ മുഖ്യ വക്താവ് രവീന്ദര്‍ ഭകര്‍ പറഞ്ഞു. കൂടുതല്‍ തീവണ്ടികളില്‍ ഡിസ്പെന്‍സര്‍ മെഷീന്‍ ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യാനുള്ള മെഷീന്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ തീവണ്ടിയാണ് ഇത്. ദീര്‍ഘദൂര യാത്രക്കാരായ വനിതകള്‍ക്ക് ഇത് ഏറെ ഉപയോഗപ്രദമാണ്. മറ്റു തീവണ്ടികളിലേക്കും ഈ പദ്ധതി ഞങ്ങള്‍ വ്യാപിപ്പികക്കും.’ -വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് രവീന്ദര്‍ ഭകര്‍ പറഞ്ഞു.

വനിതാ യാത്രക്കാര്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് റെയില്‍വേയുടെ മികച്ച തീരുമാനമാണെന്നും ഏറെ ഉപകാരപ്രദമാണെന്നും ഒരു യാത്രക്കാരി പ്രതികരിച്ചു. ഈ മെഷീനില്‍ നിന്നും തങ്ങള്‍ക്ക് അഞ്ചു രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ ലഭിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേ പരിസ്ഥിതി സൗഹൃദമായ സാനിറ്ററി നാപ്കിന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പാഡിന് ഒന്നിന് രണ്ടര രൂപമാത്രമാണ് വില. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് നാപ്കിന്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനാ കേന്ദ്രങ്ങളില്‍ പ്രകൃതിസൗഹൃദ നാപ്കിനുകള്‍ ലഭിക്കും. നാലു നാപ്കിനുകള്‍ അടങ്ങിയ 10 രൂപയുടെ പാക്കുകളാണ് ലഭ്യമാകുക. രാജ്യമെമ്പാടുമുള്ള 3,200 കേന്ദ്രങ്ങളില്‍ ഈ വര്‍ഷം മെയ് 28 ഓടെ നാപ്കിനുകള്‍ ലഭ്യമാകുമെന്ന് കേന്ദ്ര രാസ-വളം മന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു.

രാസവളം മന്ത്രാലയത്തിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് വിഭാഗമാണ് മണ്ണില്‍ അലിഞ്ഞു ചേരുന്ന തരം സാനിറ്ററി നാപ്കിനുകള്‍ അവതരിപ്പിച്ചത്. ‘സുവിധ’ എന്ന ബ്രാന്‍ഡ് നാമത്തിലാണ് നാപ്കിനുകള്‍ പുറത്തിറങ്ങുക.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...