ലൈറ്റ് മെട്രോയ്ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, വെളിപ്പെടുത്തലുമായി ഇ ശ്രീധരന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ ശ്രീധരന്‍. പദ്ധതി മുന്നോട്ടു കൊണ്ടുപോവാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ഇതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്മാറുകയാണെന്ന് കാണിച്ച് സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ അതിനു മറുപടിയൊന്നും ലഭിച്ചില്ല. ഒരു വര്‍ഷം മുന്‍പാണ് പരസ്യമായി ഇത്തരമൊരു മുന്നറിയിപ്പു നല്‍കിയത്. ലൈറ്റ് മെട്രോകള്‍ ഡി.എം.ആര്‍.സി മുഖേന നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ പറയുന്നുണ്ടെങ്കിലും ഇതുവരെ കരാറൊന്നും ഉണ്ടാക്കിയിട്ടില്ല. ഇതോടെ, സര്‍ക്കാരിന്റെ മെല്ലെപ്പോക്കില്‍ മനംമടുത്താണ് ഡി.എം.ആര്‍.സിയുടെ പിന്മാറ്റം.

പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി കഴിഞ്ഞദിവസമാണ് ഡി.എം.ആര്‍.സി ഔദ്യോഗികമായി അറിയിച്ചത്. മാര്‍ച്ച് ഒന്നു ഡി.എം.ആര്‍.സി കേരളത്തിലെ ഓഫിസുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7