ഇഡ്ഡലിയും സാമ്പാറും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഭാതഭക്ഷണം

നല്ല അരിയും ഉഴുന്നും ആട്ടി ആവിയില്‍ വേവിച്ചെടുത്ത ചൂട് പൊങ്ങുന്ന ഇഡ്ഡലി .അതിന് മുകളിലേക്ക് ഒഴുകി പരന്നിറങ്ങുന്ന സാമ്പാര്‍.ഓര്‍ക്കുമ്പോഴെ വായില്‍ വെളളം നിറയുന്നില്ലേ?അരികിലൊ രു ഉഴുന്നു വട കൂടി അലങ്കാരത്തിന് വെച്ചാല്‍ ജോര്‍ ആയി.മലയാളിയുടെ പ്രഭാതഭക്ഷത്തില്‍ ഇന്നും ഒരു വിഭവം തന്നെയാണ് ഇഡ്ഡലിയും സാമ്പാറും.ഇപ്പോഴിതാ ഇഡ്ലിയും സാമ്പാറുമാണ് ഏറ്റവും മികച്ച പ്രഭാത ഭക്ഷണമെന്ന സര്‍ട്ടിഫിക്കറ്റും കിട്ടിയിരിക്കുന്നു ഇരുവര്‍ക്കും.ഇന്ത്യയിലെ പ്രഭാത ഭക്ഷണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാല് മെട്രോ നഗരങ്ങളിലാണ് പഠനം നടത്തിയത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇഡ്ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുക്കപ്പെട്ടത്.

യഴശാഴ2എട്ട് മുതല്‍ നാല്‍പത് വയസുവരെയുള്ളവരെയാണ് പഠന വിധേയമാക്കിയത്.3600 പേരിലായിരുന്നു പഠനം നടത്തിയത്.
ആരോഗ്യകാര്യത്തിലും ഭക്ഷണക്രമത്തിലും ഇന്ത്യക്കാര്‍ പൊതുവില്‍ ശ്രദ്ധിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇഡ്ലിയും സാമ്പാറും മികച്ച പ്രഭാതഭക്ഷണമായി തെരഞ്ഞെടുക്കപ്പെട്ടത് കാണിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മുംബൈ നിര്‍മ്മല നികേതന്‍ കോളേജിലെ അദ്ധ്യാപിക മാലതി ശിവരാമകൃഷ്ണന്‍ പറഞ്ഞു.

ഇപ്പോള്‍ സന്തോഷമായില്ലേ?ഇനി സര്‍ട്ടിഫൈഡ് ഇഡ്ഡലിയാണ് നാം വായിലാക്കുന്നതെന്ന ഗമയോടെ ഇഡ്ഡലി കഴിക്കാം.ആഷിക് അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന രുചി പടം പോലെ ആവിയില്‍ വേവിച്ച ഇഡ്ഡലിയും സാമ്പാറും ഹിറ്റാകാന്‍ ഇനി അധികം സമയം വേണ്ട.

SHARE