വടിവേലുവിന് എട്ടിന്റെ പണികൊടുത്ത് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍!! എട്ടു കോടി പിഴ അടക്കാന്‍ ഉത്തരവ്

ചെന്നൈ: തമിഴ് കോമഡി താരം വടിവേലുവിന് പ്രൊഡൂസേഴ്‌സ് കൗണ്‍സിന്റെ വക എട്ടിന്റെ പണി. ‘ഇംസെയ് അരസന്‍ 24ാം പുലികേശി’ എന്ന സിമ്പുദേവന്‍ ചിത്രവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ശങ്കര്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും നടികര്‍ സംഘത്തിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നടന്‍ വിശാല്‍ പ്രസിഡന്റായ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അദ്ദേഹത്തെ വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും താരം സഹകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാവിന് വന്ന നഷ്ടം പരിഹരിക്കാന്‍ എട്ടു കോടി 75 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സംഘടന ഉത്തരവിട്ടിരിക്കുകയാണ്. പിഴ അടച്ചില്ലെങ്കിലും കേസും, വിലക്കും നേരിടേണ്ടി വരും.

Similar Articles

Comments

Advertismentspot_img

Most Popular