കളക്ടര്‍ എന്തു ജോലിയാണ് ചെയ്യുന്നത്.. കളക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ഥിയാണോ? ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ലേക് പാലസ് റിസോര്‍ട്ടിനെതിരായ നോട്ടീസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍വ്വെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് കലക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. സര്‍വ്വെ നമ്പര്‍ രണ്ട് തവണ എങ്ങനെ തെറ്റായി രേഖപ്പെടുത്തുമെന്നും കോടതി വിമര്‍ശിച്ചു. കലക്ടര്‍ എന്ത് ജോലിയാണ് ചെയ്യുന്നത്. കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ഥിയാണോയെന്നും കോടതി വിമര്‍ശിച്ചു.

ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചിരുന്നു. സര്‍ക്കാറാണ് നോട്ടീസ് പിന്‍വലിച്ചതായി കോടതിയില്‍ അറിയിച്ചത്. നോട്ടീസിലെ സര്‍വ്വെ നമ്പര്‍ തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയ അറിയിച്ചിരുന്നു. പുതിയ നോട്ടീസ് പിന്നീട് നല്‍കും. അതേസമയം സര്‍ക്കാര്‍ നടപടി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

pathram desk 1:
Leave a Comment