എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല… ആ കുഞ്ഞു മനസിനെ വിഡ്ഢിയാക്കിയിട്ട് ഗൃഹലക്ഷ്മി എന്തു നേടി? ‘മുലയൂട്ടല്‍’ ചിത്രത്തെ വിമര്‍ശിച്ച് നടി ഷീലു എബ്രഹാം

എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല… ആ കുഞ്ഞു മനസിനെ വിഡ്ഢിയാക്കിയിട്ട് ഗൃഹലക്ഷ്മി എന്തു നേടി? ‘മുലയൂട്ടല്‍’ ചിത്രത്തെ വിമര്‍ശിച്ച് നടി ഷീലു എബ്രഹാം

ഗൃഹലക്ഷ്മിയുടെ കവര്‍ ഫോട്ടോയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച കവര്‍ഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരിന്നു.

ഈ കവര്‍ചിത്രം ചരിത്രത്തില്‍ ഇടംനേടുമെന്നാണ് നടി ലിസി പറഞ്ഞത്. മോഡല്‍ രശ്മി നായരടക്കം നിരവധി പേര്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുടെ ആശയത്തിനെതിരെയാണ് രംഗത്ത് വന്നിരിക്കുകയാണ് നടി ഷീലു എബ്രഹാം. മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്. ദൈവികമാണ്. അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയില്‍ നിന്നും ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു പ്രാധാന്യമാണ് ആണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളതെന്ന് ഷീലു എബ്രഹാം ചോദിക്കുന്നു.

ഷീലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരേ, ഞാന്‍ രണ്ടു കുട്ടികളുടെ അമ്മ ആണ്. മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്. ദൈവികമാണ്. അതിലൂടെ വിശപ്പ് മാറ്റുക എന്നതിലുപരി സ്ട്രോങ്ങ് ബോണ്ടിങ് ആണ് രൂപപ്പെടുന്നത്. ആ മാതൃസ്നേഹം കുഞ്ഞു അനുഭവിച്ചു തുടങ്ങുന്നത് മുലപ്പാലിലൂടെയും. എന്നിലെ അമ്മ എപ്പോഴും സ്വാര്‍ത്ഥത ഉള്ള അമ്മ ആണ്. മുലയൂട്ടലിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. അവിടെ തുറിച്ചു നോട്ടങ്ങള്‍ ഉണ്ടോ എന്നൊന്നും നോക്കാറില്ല. ആരെയും തുറന്നു കാണിക്കാതെ മുലയൂട്ടാന്‍ ആണ് എല്ലാ അമ്മയും ഇഷ്ടപ്പെടുക. കാരണം ആ സ്വകാര്യത അമ്മയ്ക്കും കുട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ തന്നെ പബ്ലിക് സ്ഥലത്തും മുലയൂട്ടിയിട്ടുണ്ട്. ബാഡ് എക്സ്പീരിയന്‍സ് ഉണ്ടായിട്ടില്ല. പിന്നെ എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. അതും അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയില്‍ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു importance ആണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പെയിനോ ഒരമ്മയ്ക്കുള്ളത് ?This is my personal opinion, if anyone is hurt i am sorry.

pathram desk 1:
Related Post
Leave a Comment