ശ്രീദേവിലെ പുറകിലിരുത്തി മകള്‍ ജാന്‍വിയുടെ ബൈക്ക് റൈഡ്!!! വീഡിയോ വൈറലാകുന്നു (വീഡിയോ)

മൂത്ത മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനമായിരിന്നു ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്ന്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ധഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ തയാറാകുകയാണ് ജാന്‍വി. സിനിമയ്ക്കായി ജാന്‍വി ബൈക്ക് ഓടിക്കാന്‍ പഠിച്ചിരുന്നു.

താന്‍ നന്നായി ബൈക്ക് ഓടിക്കാന്‍ പഠിച്ചിട്ടുണ്ടെന്ന് കാണിക്കാന്‍ വേണ്ടി മുംബൈയിലെ തങ്ങളുടെ ആഢംബര വസതിക്ക് മുന്നിലൂടെ ശ്രീദേവിയേയും പുറകിലിരുത്തി യാത്ര ചെയ്തിരുന്നു ജാന്‍വി. ശ്രീദേവിയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്. ശ്രീദേവിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം ഇപ്പോള്‍ പുറത്ത് വിട്ടത്. മറാഠി ചിത്രം സൈരാത്തിന്റെ ഹിന്ദി റീമേക്കാണ് ആണ് ധഡക്.

പാപ്പരാസികള്‍ക്ക് മുന്നില്‍ മകള്‍ ജാന്‍വിയെ ശകാരിച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular