നടിമാര്‍ പ്രശസ്തിക്ക് വേണ്ടി സെക്‌സിന് വഴങ്ങുന്നു, താന്‍ പലതും നേരില്‍ കണ്ടിട്ടുണ്ടെന്ന തുറന്ന് പറച്ചിലുമായി നിർമാതാവ്

മുംബൈ: ഹോളിവുഡിലും ബോളിവുഡിലും കുറച്ച് നാളുകളായി നടക്കുന്ന ചര്‍ച്ച കാസ്റ്റിങ് കൗച്ചിനെ പറ്റിയാണ്. മീ റ്റു കാമ്പ്യയിനുമായി ലൈംഗിക ചൂഷണത്തിന്റെ കഥ പുറത്ത് പറഞ്ഞ് ഒട്ടനവധി നടിമാര്‍ രംഗത്ത് വന്നിരുന്നു.എന്നാല്‍ ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ മറ്റൊരു വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവ് എക്താ കപൂര്‍. സിനിമരംഗത്തു നടിമാര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകുക മാത്രമല്ല പ്രശസ്തിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്നവരും ഉണ്ടെന്ന് എക്താ കപൂര്‍ പറഞ്ഞു.

എക്താ കപൂര്‍ വാക്കുകള്‍…

‘നടിമാര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകുക മാത്രമല്ല പ്രശസ്തിക്കു വേണ്ടി ലൈംഗികതയ്ക്കു വഴങ്ങുന്ന ഇത്തരം സംഭവങ്ങള്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും, ഇങ്ങനെയുള്ള ചില നടിമാരെ തനിക്കു നേരിട്ടറിയാമെന്നും എക്താ പറഞ്ഞു. പുതിയതായി സിനിമാ ഫീല്‍ഡില്‍ വരുന്ന ഒട്ടേറെ നായികമാര്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാണ്. നടിമാരെ വലവീശി പിടിക്കുന്നതിനുമപ്പുറം ഇതിന് ആരും കാണാത്ത മറ്റൊരു വശം ഉണ്ട് എന്ന് എക്ത കപൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു’.

SHARE