ഐ.എസുമായി ബന്ധം: ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം

ജാര്‍ഖണ്ഡ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന് നിയമ വകുപ്പിന്റെ പിന്തുണകൂടി ലഭിച്ചപ്പോഴാണ് ഈ തീരുമാനമെന്ന് ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ രഹസ്യമായി സിറിയയിലേക്ക് കടന്നിട്ടുള്ളതായും ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടി പ്രവര്‍ത്തിക്കുന്നതായും സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്തിയെന്നും അറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ രൂപം കൊണ്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പാക്കുര്‍ ജില്ലയില്‍ ശക്തമായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന്റെ അധികരിച്ചു വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധനത്തിനുള്ള തീരുമാനം എന്ന് പ്രിന്‍സിപ്പല്‍ നിയമ സെക്രട്ടറി ദിനേശ് കുമാര്‍ സിംഗ് അറിയിച്ചു.

സര്‍ക്കാരിന്റെ ഉത്തരവുകള്‍ക്ക് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ജാര്‍ഖണ്ഡ് പൊലീസ് എ.ഡി.ജി.പി ആര്‍.കെ മുല്ലിക്കും വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular