ഫാഷന്‍ ലോകത്തെ ഞെട്ടിച്ച് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് : മോഡലുകള്‍ റാംപിലെത്തിയത് കോണ്ടം മുതല്‍ വീട്ടുപകരണങ്ങളുമായി

ഫാഷന്‍ ലോകത്തെ ഞെട്ടിച്ച് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് : മോഡലുകള്‍ റാംപിലെത്തിയത് കോണ്ടം മുതല്‍ വീട്ടുപകരണങ്ങളുമായി. ഫാഷന്‍ ലോകത്തെ ഏറ്റവും പുതുമയുള്ള ഡിസൈനുകള്‍ അവതരിപ്പാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക്. എന്നാല്‍ മോഡലുകള്‍ റാംപിലെത്തിയത് പ്ലാസ്റ്റിക് കോലങ്ങളായായിരുന്നു. വലിയ പിങ്ക് കോണ്ടമെന്ന് തോന്നിക്കുന്ന പ്ലാസ്റ്റിക് തലവഴി മൂടി ധരിച്ചാണ് ഒരു മോഡലെത്തിയതെങ്കില്‍ പാഡിങ് പൂള്‍ ധരിച്ചാണ് മറ്റൊരു മോഡല്‍ എത്തിയത്.
മുങ്ങിപ്പോകാത്ത മാറ്റ് പാവാടയായി ധരിച്ചാണ് വേറോരു മോഡല്‍ എത്തിയത്. ഫര്‍ണിച്ചറുകളേന്തി മറ്റ് ചില മോഡലുകളും റാംപിലെത്തി.. വീട്ടുപകരണങ്ങളേന്തി റാംപിലെത്തിയ മോഡലുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

SHARE