കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഗുരുതര ആരോണവുമായി സിനിമാ മംഗളം എഡിറ്റര്‍ രത്‌നാകരന്‍ പല്ലിശ്ശേരി. നടി ആക്രമിച്ച ദിവസം മുതല്‍ ചര്‍ച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചര്‍ച്ചയാക്കി. ഇതിനിടെ പുതിയൊരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ് പല്ലിശ്ശേരി. എന്നാല്‍ ഒട്ടും ആധികാരികമല്ലാതെ ആരോ പറഞ്ഞു, കേട്ടു എന്നൊക്കെ പറഞ്ഞാണ് മംഗളത്തില്‍ പല്ലിശേരിയുടെ ലേഖനം.
നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോപണമാണ് പല്ലിശ്ശേരി നടത്തുന്നത്. പല്ലിശ്ശേരിയുടെ ലേഖനത്തിനെതിരെ നടപടിയുമായി രംഗത്ത് വരാനൊരുങ്ങുകയാണ് നടി സുജാ കാര്‍ത്തിക.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും റിപ്പോര്‍ട്ട് ചെയ്തത് പല്ലിശ്ശേരിയായിരുന്നു. എന്നാല്‍ സുജാ കാര്‍ത്തികയ്ക്കെതിരായ ആരോപണത്തില്‍ വ്യക്തമായ തെളിവൊന്നും ഇല്ലെന്നും പല്ലിശ്ശേരി തന്നെ പറയുന്നുണ്ട് . ഈ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പരാമര്‍ശങ്ങള്‍ ഏറെ നിയമ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കുമെന്നുറപ്പാണ്.
പല്ലിശ്ശേരിയുടെ ആരോപണങ്ങളെ സുജാ കാര്‍ത്തിക നിയമപരമായി നേരിടുമെന്ന് ഉറപ്പായി. മുന്‍പ് സുജക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സിഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്.
അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ഇങ്ങനെയാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായ ലേഖനം പല്ലിശ്ശേരി നല്‍കിയിരിക്കുന്നത്.