പ്രിയ കുതിക്കുകയാണ്, മോഹന്‍ലാലിനേയും കടത്തിവെട്ടി..!

കൊച്ചി: സോഷ്യല്‍മീഡിയയില്‍ സജീവമായി നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. എന്നാല്‍ ഇപ്പോള്‍
ഒരൊറ്റ പാട്ടു കൊണ്ട് കേരളത്തിലും ഇന്ത്യയിലും ട്രെന്‍ഡിങ്ങായി മാറിയ പ്രിയ ഇന്‍സ്റ്റാഗ്രമില്‍ മോഹന്‍ലാലിനെയും പിന്തള്ളി മുന്നേറുന്നാതായാണ് റിപ്പോര്‍ട്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ടാണ് പ്രിയയെ പ്രശസ്തയാക്കിയത്. രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്‌സിനെയാണ്. മിനിറ്റ് വച്ച് ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്ന പ്രിയ പാട്ടിറങ്ങിയ ശേഷം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ മിന്നും താരമാണ്. ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലാത്ത പ്രിയയെ ഇന്‍സ്റ്റാഗ്രമില്‍ നിരവധി ആളുകളാണ് തിരയുന്നത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്. പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ക്ലിക്കായത് പ്രിയയാണ്. യുട്യൂബില്‍ 50 ലക്ഷം ആളുകള്‍ കണ്ട പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് ഒന്നാമതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

SHARE