മന്ത്രി ജലീലിന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രവാസി മലയാളി അറസ്റ്റില്‍

കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലകരമായ ഫോട്ടോ വാട്‌സ് ആപ് മുഖേന പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീര്‍ പറമ്പാടനാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

SHARE