ഭൂമിയിലേക്ക് ഒന്നാംനില മുങ്ങിത്താഴുന്നു, പിന്നാലെ ബാക്കി രണ്ടു നിലകളും.. കെട്ടിടം ഒരു വശത്തേക്ക് വീഴുന്നതും കണ്ടു: തായ്വാനില്‍ ഭൂചലനത്തിനിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത്

തായ്വാന്‍: തായ്വാനിലുണ്ടായ അതിശക്തമായ ഭൂചനത്തിന്റെ നേരനുഭവം പങ്കുവെച്ച് അപ്പാര്‍ട്ട്മെന്റ് വാസികള്‍. ഭൂചലനത്തില്‍ ക്യുവാന്‍ അപ്പാര്‍ട്ട്മെന്റ കോ്ംപ്ലക്സ് നിലം പൊത്തിയിരുന്നു. ഭൂമിയിലേക്ക് ഒന്നാംനില മുങ്ങിത്താഴുന്നതു പോലെയായിരുന്നു ആ കാഴ്ച. പിന്നാലെ ബാക്കി രണ്ടു നിലകളും.. കെട്ടിടം ഒരു വശത്തേക്ക് വീഴുന്നതും കണ്ടു. അപ്പോഴേക്കും നാലാം നിലയ്ക്കു മുകളിലേക്കു മാത്രംകാണാവുന്ന വിധത്തില്‍ ഭൂമിയിലേക്ക് ആഴ്ന്നിരുന്നു കെട്ടിടം.മുപ്പത്തിയഞ്ചുകാരനായ ലു ചി സോന്‍ ഭൂചലനത്തിന്റെ നേരനഭുവം പങ്കുവെച്ചത് ഇങ്ങനെ

ഏതു നിമിഷവും നിലംപതിയ്ക്കാവുന്ന വിധത്തിലുള്ള ഈ 12 നില കെട്ടിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം. അടിത്തറ ഉള്‍പ്പെടെ പൂര്‍ണമായും ഭൂമിയിലേക്ക് അമര്‍ന്ന നിലയിലാണു കെട്ടിടം. അപാര്‍ട്മെന്റ് കൂടാതെ ഇവിടെ റസ്റ്ററന്റും കടകളും ഹോട്ടലുകളുമെല്ലാമുള്ളത് ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും ഇവിടെ നിന്ന് നിരവധിപേരെ രക്ഷിക്കാനായിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ ഏഴുപേര്‍ മരിച്ചു. 247 പേര്‍ക്കു പരുക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. തൊള്ളായിരത്തോളം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം വീടുകളില്‍ വൈദ്യുതിബന്ധം മുറിഞ്ഞു. ചെരിഞ്ഞു നിലംപതിക്കാറായ അവസ്ഥയിലുള്ള കെട്ടിടങ്ങളില്‍നിന്ന് അതീവ സാഹസികമായാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular