ഹൊ ന്റെ പൊന്നോ.. എന്നാ പ്രകടനവാ.. അപ്പുച്ചേട്ടാ, ഈ പാര്‍ക്കോറ് പരിപാടി.. പെമ്പിള്ളേര്‍ക്ക് ..പഠിക്കാമ്പറ്റുവോ.. ആദിയെ പ്രശംസിച്ച് മീനാക്ഷി

പ്രണവ് മോഹന്‍ലാല്‍ നായകനായി ആദി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ആദിയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ ആദിയെ പ്രശംസിച്ച് ബാലതാരം മീനാക്ഷിയും എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഒപ്പം സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മിടുക്കിയാണ് മീനാക്ഷി. ‘ആദി’ കണ്ടു അമ്പോ.. എന്താ സംഭവം.. കിടിലന്‍.. എന്നായിരിന്നു മീനാക്ഷിയുടെ പ്രതികരണം.

മീനാക്ഷിയുടെ കുറിപ്പ് വായിക്കാം

‘ആദി’ കണ്ടു അമ്പോ.. എന്താ സംഭവം.. കിടിലന്‍.. ‘രാജാവിന്റെ മകന്റെ ‘ പടം കാണാന്‍ രാജാവിന്റെ തീയേറ്ററി തന്നെ പോയി (തൊടുപുഴ ആശീര്‍വാദ്).. ‘ആദി’..കണ്ടോണ്ടിരുന്നപ്പോ.. ‘ആധി’…അപ്പുച്ചേട്ടന് ( പ്രണവ് മോഹന്‍ലാല്‍ ) വല്ലോം പറ്റുവോന്നാരുന്നു… ഹൊ ന്റെ പൊന്നോ.. എന്നാ പ്രകടനവാ.. അല്ല അപ്പുച്ചേട്ടാ, ഈ പാര്‍ക്കോറ് പരിപാടി.. പെമ്പിള്ളേര്‍ക്ക് ..പഠിക്കാമ്പറ്റുവോ.. അനിയന്‍ (ആരിഷ്)..കണ്ടേച്ചും വീട്ടി പാര്‍ക്കോറോട് … പാര്‍ക്കോര്‍.. ഇപ്പത്തന്നെ വീട്ടിലെ പ്ലേറ്റും.. ഗ്ലാസ്സും പൊട്ടിത്തീരാറായി… അമ്മയാണേ… വില്ലന്‍ റെഡ്ഡീടെ സ്ഥാനത്താ.. അവനെ (അനിയനെ) പിടിക്കാന്‍ നടക്കുവാ.. പിന്നെ.. പടത്തിലാണെ..സിദ്ധീഖങ്കിളും ലെന ചേച്ചീം അനുശ്രീ ചേച്ചീം എല്ലാരും തകര്‍പ്പനാരുന്നേ…
പിന്നെ നമ്മടെ ഷറഫു (ഗിരിരാജന്‍ കോഴി) ചേട്ടനാണേ കൊറച്ച് കരയിച്ചത്, ചുരുക്കി പറഞ്ഞാ ഒരു കുറ്റോം പറയാനില്ലേ… ഞാനെന്നാണേലും .. അഞ്ചാറു തവണയേലും ‘ആദി’ കാണും അതൊറപ്പാ..

Similar Articles

Comments

Advertismentspot_img

Most Popular