ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: പി.വി. സിന്ധുവിന് ഫൈനലില്‍ പിഴച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ് പി.വി. സിന്ധുവിന് ഫൈനലില്‍ കാലിടറി. കലാശപ്പോരാട്ടത്തില്‍ ചൈനയുടെ ഷാംഗ് ബീവനാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ പരാജയം. സ്‌കോര്‍: 21-18, 11-21, 22-20. ആദ്യഗെയിം നഷ്ടപ്പെട്ട സിന്ധു രണ്ടാം ഗെയിം അനായാസം സ്വന്തമാക്കിയെങ്കിലും മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അടിയറവ് പറഞ്ഞു.

SHARE