സിനിമ പ്രമോഷന് പലതരം അഭ്യാസം കണ്ടിട്ടുണ്ട്, എന്നാല്‍ അക്ഷയ് കുമാറിന്റെ ഈ പ്രകടനം എല്ലാവരേയും ഞെട്ടിച്ചു !! വൈറലായി വീഡിയോ

മുംബൈ: പൊതുവേദിയില്‍ തന്റെ ഉജ്വല പ്രകടനത്തിലൂടെ ആരാധകരെ ഞെട്ടിച്ച് ബോളിവുഡിന്റെ സ്വന്തം ആക്ഷന്‍ കില്ലാഡി അക്ഷയ്കുമാര്‍. ആരാധകര്‍ സിനിമയില്‍ മാത്രം കണ്ടുവന്ന അക്ഷയ്യുടെ ആക്ഷന്‍ രംഗങ്ങള്‍ നേരിട്ട് കണ്ട ആരാധകര്‍ അമ്പരന്നിരിക്കുകയാണ്.തന്റെ പുതിയ സിനിമയായ പാഡ്മാന്റെ പ്രമോഷന്റെ ഭാഗമായി നടന്ന മാരത്തണ്‍ ഉദ്ഘാടനത്തിലാണ് താരത്തിന്റെ അസാമാന്യ കായികപ്രകടനം നടന്നത്.

വേദിയില്‍ കൈകള്‍ തറയില്‍ കുത്തി മുന്നോട്ടും പിന്നോട്ടും നടന്നാണ് താരം ആദ്യം പ്രേക്ഷകരെ ഞെട്ടിച്ചത്. പിന്നീട് അവതാരകന്റെ കൈയ്യിലുണ്ടായിരുന്ന ബോട്ടിലുകള്‍ അക്ഷയ് കാലുകള്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.സിനിമയില്‍ ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളാണ് അക്ഷയ്കുമാര്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആരാധകര്‍ക്കിടയില്‍ ആക്ഷന്‍ ഹീറോ എന്ന വിളിപ്പേര് സമ്പാദിച്ചത്.

Similar Articles

Comments

Advertisment

Most Popular

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...

ഹര്‍ത്താല്‍: 5.06 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്ആര്‍ടിസി

കൊച്ചി: വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 5.06 കോടി രുപയാണെന്ന് കോര്‍പറേഷന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍...