കേന്ദ്ര ബജറ്റ് 2018 ഒറ്റനോട്ടത്തില്‍, വില കൂടുന്നവയും വില കുറയുന്നവയും ഇതാണ്

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളായ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍, കാറുകള്‍, മോട്ടോര്‍സൈക്കിള്‍, ഫ്രൂട്ട് ജ്യൂസ്, പെര്‍ഫ്യൂം, ചെരുപ്പുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് അരുണ്‍ ജയ്റ്റ്ലി. ജിഎസ്ടി നിലവില്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ നികുതി നിശ്ചയിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെങ്കിലും ബജറ്റില്‍ പല ഉല്‍പന്നങ്ങള്‍ക്കും ജയ്റ്റലി, ഇറക്കുമതി തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തതോടെ പല ഉല്‍പന്നങ്ങളുടേയും വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്.

വില കൂടുന്നവ

ബീഡി
ജ്യൂസ്
മൊബൈല്‍ ഫോണ്‍
ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍
ആഫ്ടര്‍ ഷേവ്
ദന്തപരിപാലന വസ്തുകള്‍
വെജിറ്റബിള്‍ ഓയില്‍
മെഴുകുതിരി
സിഗരറ്റ് ലൈറ്റര്‍
പട്ടം
ചൂണ്ട, മീന്‍ വല
വീഡിയോ ഗെയിം
കളിപ്പാട്ടങ്ങള്‍
അലാറം ക്ലോക്ക്
മെത്ത
വാച്ചുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍,സ്റ്റോപ് വാച്ചുകള്‍
വാഹന സ്പെയര്‍ പാട്സുകള്‍
ഡയമണ്ട്
ചെരുപ്പുകള്‍
ടൂത്ത് പേസ്റ്റ്
പാന്‍ മസാല
സില്‍ക് തുണികള്‍
സ്വര്‍ണം
വെള്ളി
ഇരുചക്രവാഹനങ്ങള്‍
കാറുകള്‍
സ്പോര്‍ട്സ് ഉപകരണങ്ങള്‍
ഫര്‍ണിച്ചര്‍
റേഡിയര്‍ ടയറുകള്‍

വില കുറയുന്നവ

സി.എന്‍.ജി യന്ത്രോപകരണങ്ങള്‍
സോളാര്‍ ഗ്ലാസ്സ്‌ബോള്‍സ്
സ്‌ക്രൂ
കോമെറ്റ്
കശുവണ്ടി
ഇഷ്ടിക
ടൈല്‍സ്
കോക്ലിയര്‍ ഇംപ്ലാന്റ്സിന് വേണ്ടിയുള്ള ഉപകരണങ്ങള്‍

Similar Articles

Comments

Advertismentspot_img

Most Popular