കളിക്കളത്തില്‍ അതിരു വിട്ട കളി, അമ്പാട്ടി റായിഡുവിന് ബി.സി.സി.ഐയുടെ വിലക്ക്

മുംബൈ: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് വിലക്ക്. ബി.സി.സി.ഐയുടെ കോഡ് ഓഫ് കണ്ടക്ട് മറികടന്നതിനാണ് താരത്തെ ബി.സി.സി.ഐ വിലക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിലെ പെരുമാറ്റമാണ് ഹൈദരാബാദ് നായകന് വിലക്ക് നേടി കൊടുത്തത്. രണ്ട് മത്സരത്തിലേക്കാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ വിജയ് ഹസാരോ ട്രോഫിയിലെ സര്‍വ്വീസിനെതിരെ നടക്കുന്ന ആദ്യ മത്സരവും ജാര്‍ഖണ്ഡിനെതിരായ മത്സരവും റായിഡുവിന് നഷ്ടമാകും. ഫെബ്രുവരി അഞ്ചിനും ആറിനുമാണ് മത്സരങ്ങള്‍.കര്‍ണാടകയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ വാഗ് വാദമാണ് താരത്തിന് വിലക്ക് സമ്മാനിച്ചത്. കളിക്കിടെ കര്‍ണാടക ബാറ്റ്സ്മാന്‍ കരുണ്‍ നായര്‍ അടിച്ച പന്ത് ബൗണ്ടറിയെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും മെഹ്ദി ഹസന്‍ ബൗണ്ടറി രക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് റിപ്ലേകളില്‍ നിന്നും ഹസന്‍ ബൗണ്ടറി ലൈനില്‍ ചവുട്ടിയിരുന്നെന്ന് വ്യക്തമായി.

Similar Articles

Comments

Advertismentspot_img

Most Popular