സുഷമ സ്വരാജ് ഇടപെട്ടു, അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനാകും; 22 ബാങ്ക് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായി

ദുബൈ: പ്രമുഖ ജുവല്ലറി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ യുഎഇ ജയിലില്‍ നിന്ന് ഉടന്‍ മോചിതനാകും. വിദേശകര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ട് ജാമ്യം നിന്നതോടെയാണ് മോചനം സാധ്യമാകുന്നത്. യുഎയില്‍ രാമചന്ദ്രനെതിരെയുള്ള 22 ബാങ്ക് കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായി. ജയിലില്‍ നിന്ന് പുറത്ത് വന്നാലും അവിടെ താമസിച്ച് കടങ്ങള്‍ വീട്ടണമെന്നാണ് നിബന്ധന.

മൂന്ന് വര്‍ഷത്തേക്കായിരുന്നു രാമചന്ദ്രനെ ദുബൈ കോടതി ശിക്ഷിച്ചത്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയതായിരുന്നു ശിക്ഷക്കുള്ള കാരണം. 2015 ഓഗസ്റ്റ് മുതലാണ് രാമചന്ദ്രന്‍ തടവിലായത്. രാമചന്ദ്രന്റെ ഭാര്യ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുമ്മനം പിന്നീട് സുഷമ സ്വരാജിനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനും വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്നാണ് കേന്ദ്രം വിഷയത്തില്‍ ഇടപെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular