ഷാരൂഖാന്റെ ആഡംബരവീട് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി!! വീട് നിര്‍മിച്ചത് നിയമങ്ങള്‍ കാറ്റില്‍ പറത്തി

മുംബൈ: നിയമങ്ങള്‍ കാറ്റില്‍ പറത്തി കൃഷിഭൂമിയില്‍ ബോളിവുഡ് താരം ഷാരൂഖ് പണിതുയര്‍ത്തിയ ആഡംബരവീട് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അലിബാഗിലായിരുന്നു താരം ഒഴിവുകാല വസതി പണിതത്. 14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന സ്വപ്ന സൗധത്തിനു അതിന്റെ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് ഇന്‍കം ടാക്സ് വകുപ്പ് കണക്കാക്കുന്നത്. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമത്തിനൊപ്പം കാര്‍ഷിക ആവിശ്യത്തിനായി വാങ്ങിയ ഭൂമിയില്‍ പ്രൗഡ ഗംഭീരമായ സൗധം പാഞ്ഞതാണ് താരത്തിന് വിനയായത്.

കെട്ടിടം പണിയാന്‍ പോലും അനുമതി ലഭിക്കാത്ത ഭൂമിയിലാണ് താരത്തിന്റെ ഫാം ഹൗസ് ഉയര്‍ന്നത്. ഹെലി പാഡും, നീന്തല്‍കുളവും സ്വകാര്യ കടല്‍ത്തീരവുമെല്ലാം ഫാം ഹൗസിലുണ്ട്. ഇതെല്ലാം പണിത്തിരിക്കുന്നതാകട്ടെ നിയമം കാറ്റില്‍ പറത്തിയും. സ്വകാര്യ പാര്‍ട്ടികള്‍ താരം ഇവിടെയായിരുന്നു ഒരുക്കിയിരുന്നത്.

സംഭവത്തില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ നടപടി മുന്നോട്ടും ഉണ്ടാകുമെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ ഡോ വിജയ് സൂര്യവംശി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular