പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി, നിലവിലെ രീതികള്‍ തന്നെ തുടരും

പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി. ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്റ് ചെയ്യേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന സാഹചര്യവും ഉടലെടുത്തിരുന്നു. എന്നാല്‍ താരുമാനം തിരുത്തിയതോടെ ഇനി പഴയ പടി പാസ്‌പോര്‍ട്ട് ലഭ്യമാകും.

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനാണ് പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വിശദീകരണം. മൂന്ന് നിറത്തിലാണ് ഇപ്പോള്‍ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ള നിറത്തിലുള്ള പാസ്പോര്‍ട്ടാണ്. നയതന്ത്രജ്ഞര്‍ക്ക് ചുവന്ന നിറത്തിലുള്ള പാസ്പോര്‍ട്ടും മറ്റുള്ളവര്‍ക്ക് നീല നിറത്തിലുള്ള പാസ്പോര്‍ട്ടുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular