പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാനൊരു യോനിയായി ചുരുങ്ങിപ്പോയി; ആക്ഷേപവുമായി നടി

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെ വിമര്‍ശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ താനൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ സാമൂഹിക വിരുദ്ധമാണെന്നും സ്വര പറയുന്നു.സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. പക്ഷേ ദുരാചരങ്ങളെ ഇത്ര മഹത്വവത്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങളിലൂടെ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നതിനോടൊപ്പം അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാകുന്നു. സതി, ബലാത്സംഗം എന്നിവ ഒരു മനോനിലയുടെ ഇരുവശങ്ങളാണ്.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് പത്മാവതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സ്വര രംഗത്തെത്തിയത്. കര്‍ണിസേന ഉള്‍പ്പെടെയുള്ള സംഘടനങ്ങള്‍ ആ ചിത്രത്തിനോട് പ്രതിഷേധിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും . ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും സ്വര പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular