ബൈക്ക് യാത്രികരെ ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ നടി രഞ്ജിത, കാര്‍ പിന്തുടര്‍ന്ന് അടിച്ചു തകര്‍ത്ത് നാട്ടുകാര്‍ (വീഡിയോ)

ബൈക്ക് യാത്രികരെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ സിനിമാ നടി രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരു നിലമംഗല റോഡിലാണ് സംഭവം.സ്വാമി നിത്യാനന്ദയുടെ പ്രധാന ശിഷ്യ കൂടിയായ രഞ്ജിത, കാറില്‍ ആശ്രമത്തിലേക്ക് പോകും വഴിയാണ് ബൈക്ക് യാത്രികരെ ഇടിച്ചിടുന്നത്. തുടര്‍ന്ന് നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ശേഷമാണ് കാറിനുള്ളില്‍ രഞ്ജിതയാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ അക്രമാസക്തരായ നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. സ്ഥിതി വഷളായപ്പോള്‍ മറ്റ് സന്യാസിമാരെത്തി താരത്തെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരായ നാരായണ്‍ ഡൗഡ, ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...