ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പ്, താമര വിരിയിക്കാന്‍ ശ്രീധരന്‍ പിള്ളയില്ല, കുമ്മനം ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന

തിരുവനന്തപുരം: ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. എന്‍ഡിഎ സഥാനാര്‍ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നാണ് സുചന. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് കുമ്മനത്തിന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്‍െ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവുംകൂടുതല്‍ വോട്ടാണിത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.കെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. അതിനാല്‍ തന്നെ കുമ്മനത്തെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ ഈ വോട്ടുകള്‍ ഭിന്നിപ്പിച്ച് ജയിക്കാമെന്നാണ് ബിജെപി കരുതുന്നത്. സഭകളുമായും എന്‍എസ്എസുമായും നല്ല ബന്ധം പുലര്‍ത്തുന്ന കുമ്മനം തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular