കോഴിക്കോട് അനാഥാലയത്തില്‍ പതിമൂന്നുകാരിരെ ഡയറക്ടറുടെ മകന്‍ പീഡിപ്പിച്ചു; ഏറെ നാളായി പീഡിച്ചു വരുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ മൊഴി

കുന്ദമംഗലം: കോഴിക്കോട് അനാഥാലയത്തില്‍ പതിമൂന്നു കാരിയ്ക്ക് പീഡനം. സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയം ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഡയറക്ടറുടെ മകനെ അറസ്റ്റു ചെയ്തത്. ഏറെ നാളുകളായി ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

പോക്സോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതിയെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതിന് ശേഷം കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Similar Articles

Comments

Advertismentspot_img

Most Popular