സാംസങ്ങിനെ പിന്നിലാക്കി ഷവോമി; ആദ്യ അഞ്ചില്‍ ഇടം നേടിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍…

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ മുന്‍ നിര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയിലെ വിപണിക്ക് വലിയ പ്രാധാന്യം നല്‍കുന്നതും.
ഇന്ത്യന്‍ വിപണിയിലെ സാംസങ് മേല്‍ക്കോയ്മയ്ക്ക് വിരാമമായിരിക്കുന്നു. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങിനെ മറികടന്ന് ഒന്നാമതെത്തി. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി ഒന്നാമതെത്തിയത്. വെറും 3വര്‍ഷമാണ് ഇതിനായി ഷവോമിക്ക് ഇന്ത്യയില്‍ വേണ്ടിവന്നത്. സാംസങ് 17ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചെങ്കിലും ഷവോമിയുടെ കുതിപ്പിനെ മറികടക്കാന്‍ അത് മതിയായിരുന്നില്ല.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷവോമി, സാംസങ് എന്നീ കമ്പനികള്‍ക്ക് പുറമേ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നതില്‍ 3 എണ്ണം ചൈനയില്‍ നിന്നുള്ളതാണ്. ലെനോവോ, വിവോ, ഓപ്പോ എന്നവയാണ് അഞ്ചില്‍ ഇടം നേടിയ കമ്പനികള്‍. ഷവോമിയെ കൂടാതെ ഒപ്പോയും വിവോയും ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന്...

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...