പ്രേക്ഷകനെ കോരിത്തരിപ്പിക്കാന്‍ ചൂടന്‍ രംഗങ്ങളുമായി ഹേറ്റ് സ്റ്റോറി 4 ട്രെയ്‌ലര്‍ എത്തി

ഉര്‍വശി റൗടേല, കരണ്‍ വാഹി, വിവാന്‍ ബഹ്തേനാ, ഇഹാനാ ദില്ലോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഹേറ്റ് സ്റ്റോറി 4ന്റെ ട്രെയ്ലര്‍ അവതരിപ്പിച്ചു. മുമ്പിറങ്ങിയ ഹേറ്റ് സ്റ്റോറി 2, ഹേറ്റ് സ്റ്റോറി 3 എന്നിവയില്‍ നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന കഥ ഹേറ്റ് സ്റ്റോറി 4ല്‍ പ്രതീക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലര്‍.

രണ്ട് സഹോദരങ്ങള്‍ ഒരേ പെണ്‍കുട്ടിയെ ആഗ്രഹിക്കുന്നതിനെ ചുറ്റിപറ്റിയാണ് സിനിമ. ഇതിനിടയിലേക്ക് കൊലപാതകത്തിന്റെ രൂപത്തില്‍ ഒരു ട്വിസ്റ്റ് കടന്നുവരുകയും ചെയ്യുന്നു. പുതിയൊരു പെണ്‍കുട്ടി കൂടെ എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ തകിടം മറിയുന്നു. ആളുകളെ പിടിച്ചിരുത്തുന്ന ചില ഡയലോഗുകളും ചിത്രത്തിലുണ്ടെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

ട്രെയ്ലറില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് ചിത്രത്തില്‍ ഉര്‍വശി ഒരു മോഡല്‍ അഥവാ നടിയായാണ് എത്തുക എന്നാണ്. കരണ്‍ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായും വിവാന്‍ കരണ്‍ന്റെ സഹോദരനായും ചിത്രത്തില്‍ അഭിനയിക്കും. ഇരുവരുടെയും അച്ഛനായാണ് ഗുല്‍ഷാന്‍ ഗ്രോവറിന്റെ വേഷം.

ഉര്‍വശിയും കരണും വിവാനും തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. ഇവര്‍ക്കിടയിലെ റൊമാന്‍സും ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നുറപ്പ്. പ്രണയവും പ്രതികാരവും നിറഞ്ഞതാണ് ചിത്രമെന്ന് ട്രെയ്ലര്‍ പറഞ്ഞുവയ്ക്കുന്നു.
മാര്‍ച്ച് 9ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

Similar Articles

Comments

Advertismentspot_img

Most Popular