‘പദ്മാവതി’നെതിരായ പ്രതിഷേധങ്ങള്‍ അനാവശ്യം,രജപുത്ര വിഭാഗത്തെ അപമാനിക്കുന്ന തരത്തിലുള്ളതൊന്നും ചിത്രത്തില്‍ കാണാനായില്ലെന്ന് ആശ പരേഖ്

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബെന്‍സാലി ചിത്രം ‘പദ്മാവതി’നെതിരായ പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്ന് മുതിര്‍ന്ന ബോളീവുഡ് നടി ആശ പരേഖ്. ചരിത്രത്താളുകളില്‍ രേഖപ്പെടുത്താന്‍ പോകുന്ന ചിത്രമായിരിക്കും ‘പദ്മാവത്’ എന്ന് പറഞ്ഞ അവര്‍ ഏറെ വ്യത്യസ്തമായ ചിത്രമാണ് ഇതെന്നും അഭിപ്രായപ്പെട്ടു. രജപുത്ര വിഭാഗത്തെ അപമാനിക്കുന്ന തരത്തിലുള്ളതൊന്നും തനിക്ക് ചിത്രത്തില്‍ കാണാനായില്ലെന്നും പിന്നെന്തിനാണ് ഈ പ്രതിഷേധങ്ങളെന്നും അവര്‍ ചോദിച്ചു.

ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ അഭിനയത്തെയും ആശ പരേഖ് വാനോളം പുകഴ്ത്തി. ബോളിവുഡില്‍ ഈ റോള്‍ ചെയ്യാന്‍ മറ്റാരും ഇല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. സംവിധായകന്‍ സഞ്ജയ് ലീല ബെന്‍സാലിയേയും അവര്‍ അഭിനന്ദിച്ചു.

Similar Articles

Comments

Advertisment

Most Popular

ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി

ഈ വിഷുവിന് കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ഒത്തൊരുമിച്ചു ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നൽകി മദനോത്സവത്തിന്റെ ടീസർ റിലീസായി. സുധീഷ് ഗോപിനാഥ് സംവിധാനം ആണ് ചിത്രത്തിന്റെ സംവിധാനം. ഇന്ന് റിലീസായ വളരെ രസകരമായ ടീസറിൽ...

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...