സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്നും ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് കഴിയുന്നുണ്ട്. മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത്. ആരെയാണ് ഒടിക്കേണ്ടത്. ആരെയാണ് വളയക്കേണ്ടത് എന്ന് മദ്യ മാഫിയയ്ക്ക് ബോധ്യമുണ്ട്. അഴിമതി നടത്തിയവര്‍ തന്നെ മദ്യ നയം തീരുമാനിക്കുമ്പോള്‍ അഴിമതി സമം നയം എന്ന നില തുടരുമെന്നും’ അദ്ദേഹം പറഞ്ഞു. മാറിമാറി വരുന്ന സര്‍ക്കാരുകളുമായി നിലപാടുകളുടെ പേരില്‍ ഇടയേണ്ടി വന്ന ജേക്കബ് തോമസ് ഐപിഎസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular