മുന്‍ കാമുകന്റെ ബ്ലാക്ക് മെയിലിങിനെ തുടര്‍ന്ന് വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതി ആത്മഹത്യ ചെയ്തു!!

നാഗ്പൂര്‍: മുന്‍ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് മറ്റൊരു യുവാവുമായി വിവാഹമുറപ്പിച്ച പെണ്‍കുട്ടി വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഫെബ്രുവരി 4നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. നിഖില്‍ എന്ന യുവാവ് കാലങ്ങളോളം പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ചിരുന്നതായും ശാരീരികമായി ഉപയോഗിച്ചിരുന്നതായും സഹോദരന്‍ പറഞ്ഞു.

നിഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. അതേസമയം സംഭവം തങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിഷം കുടിച്ച നിലയില്‍ നിഷയെ ഒരാള്‍ കണ്ടെത്തുകയും ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു. അടുത്തിടെയായി പഴയ ചിത്രങ്ങള്‍ കാണിച്ച് നിഖില്‍ ഭീഷണിപ്പെടുത്താനും ബ്ലാക്ക് മെയില്‍ ചെയ്യാനും തുടങ്ങിയതോടെ പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും സഹോദരന്‍ പറയുന്നു.

Similar Articles

Comments

Advertisment

Most Popular

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...

ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളെ നടന്റെ കാറിടിച്ചു; ഭാര്യ മരിച്ചു, ഭര്‍ത്താവിന് ഗുരുതര പരുക്ക്; അറസ്റ്റില്‍

ബെംഗളൂരു∙ കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് നാൽപ്പത്തിയെട്ടുകാരിയായ സ്ത്രീ മരിച്ചു. ഭർത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികളായ എസ്. പ്രേമ...