മനില: സ്വര്‍ഗത്തില്‍ ഹൂറിമാരെ നല്‍കാമെന്ന ഐ.എസ് വാഗ്ദാനത്തെ പരിഹസിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. തന്റെ രാജ്യത്തുവരുന്ന ടൂറിസ്റ്റുകള്‍ക്കും ഇത്തരമൊരു ഓഫര്‍ നല്‍കാമെന്നായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ പരിഹാസം. ന്യൂഡല്‍ഹിയില്‍ ഇന്ത്യ-ഫിലിപ്പീന്‍സ് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങള്‍ രക്തസാക്ഷികളായാല്‍ സ്വര്‍ഗത്തില്‍ 42 കന്യകമാരാണ് നിങ്ങളെ കാത്തിരിക്കുകയെന്നതാണ് വാഗ്ദാനം. എന്റെ രാജ്യത്തേക്കുവരുന്നവര്‍ക്കും ഇത്തരമൊരു ഓഫര്‍ ഞാന്‍ നല്‍കാം’ എന്നാണ് അദ്ദേഹം പറഞ്ഞത്.
താന്‍ പകുതി മുസ്ലീമാണെന്നു പറഞ്ഞ അദ്ദേഹം ഇത്തരം മേഖലയിലെ ചര്‍ച്ചകളുടെ പരമാധികാരം ഐസിസ് ഏറ്റെടുക്കേണ്ടെന്നും അഭിപ്രായപ്പെട്ടു. ‘സ്വര്‍ഗത്തില്‍ പോയാല്‍ കന്യകമാരെ കിട്ടുമെന്നതാണ് വാഗ്ദാനങ്ങളിലൊന്ന്. കന്യകമാരെ ഞാന്‍ ഇവിടെ കിട്ടണം, സ്വര്‍ഗത്തില്‍പോകേണ്ട.’ അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാല്ല ഡ്യുട്ടേര്‍ട്ട് ഇത്തരമൊരു പരാമര്‍ശം നടത്തുന്നത്. സ്ത്രീവിരുദ്ധമായ, ബലാത്സംഗത്തെ സാധാരണ സംഭവമാക്കുന്ന ഡ്യൂട്ടേര്‍ട്ടിന്റെ പരാമര്‍ശങ്ങള്‍ ഇതിനുമുമ്പും വിവാദമായിരുന്നു. കഴിഞ്ഞ ജൂണില്‍ മിസ് യൂണിവേഴ്സിനെ ബലാത്സംഗം ചെയ്യാന്‍ ധൈര്യം കാണിക്കുന്നയാളെ അഭിനന്ദിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാന്‍ കഴിയുന്ന ചില പട്ടാളക്കാരുണ്ടെന്ന് മെയില്‍ അദ്ദേഹം പറഞ്ഞിരുന്നു.