റിപ്പബ്ലിക് ദിന പരേഡിനിടെ രാഹുല്‍ ഗാന്ധിയെ അപമാനിച്ച് മോദി സര്‍്ക്കാര്‍

ന്യൂഡല്‍ഹി: 69ാം റിപ്പബ്ലിക്ദിന പരേഡ് കാണാനെത്തുന്ന വിശിഷ്ടാതിഥികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നാലാം നിരയില്‍. വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഇക്കൊല്ലത്തെ റിപ്പബ്ലിക്ദിന പരേഡില്‍ 10 ആസിയാന്‍ രാജ്യ നേതാക്കള്‍ മുഖ്യാതിഥികളായി എത്തുന്നുണ്ട്. അവര്‍ അടക്കമുള്ളവര്‍ക്കിടയില്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന്റെ നേതാവിന്റെ വിലയിടിച്ചു കാണിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സര്‍ക്കാരിന്റേതെന്ന് പാര്‍ട്ടി ആരോപിച്ചു.
ഒന്നാം നിരയില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് സീറ്റ് അനുവദിക്കുന്നതാണ് കീഴ് വഴക്കം. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നാലാം നിരയിലേക്ക് മാറ്റിയതെന്നും ഉദ്യോഗസ്ഥര്‍ സ്വമേധയാ ഇങ്ങനെ ചെയ്യില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അരോപിച്ചു. എന്തായാലും മോദി- രാഹുല്‍ പോരാട്ടത്തിനിടെ പുതിയ ചര്‍ച്ചയായകാന്‍ സാധ്യത ഇതോടെ ഉണ്ടായിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular