ഡൊണാള്‍ഡ് ട്രംപിനെ ചോദ്യം ചെയ്യും

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുകളുണ്ടായോയെന്ന് അന്വേഷിക്കുന്ന സംഘത്തിനു മുന്നില്‍ ഹാജരാകുെമന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്വേഷണത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. സിഐഎ ഡയറക്ടര്‍ മൈക് പോംപിയടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ട്രംപിന്റെ പ്രചാരണ സംഘത്തിലെ പ്രമുഖരെയും എഫ്ബിെഎ മുന്‍ ഡയറക്ടര്‍ കൂടിയായ റോബര്‍ട്ട് മുള്ളര്‍ ചോദ്യം ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular