മകന്‍ ആത്മഹത്യ ചെയ്ത് ഒരു മാസം തികയും മുന്‍പ് കുടുംബത്തിലെ മൂന്നു പേര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തു,ഞെട്ടിത്തരിച്ച് കണ്ണൂര്‍ ചന്ദ്രവയല്‍ ഗ്രാമം

കൂട്ട ആത്മഹത്യയില്‍ വിറങ്ങലിച്ച് കണ്ണൂര്‍ ചന്ദ്രവയല്‍ ഗ്രാമം. കണ്ണൂര്‍ ചെറുപുഴ കുളങ്ങര വളപ്പില്‍ രാഘവനും കുടുംബവും ആത്മഹത്യ ചെയ്തു വെന്ന വാര്‍ത്തയില്‍ ഞെട്ടിരിക്കുകയാണ് ഈ ഗ്രാമം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവരുടെ മകനും ആത്മഹത്യ ചെയ്തിരുന്നു.ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തു. ഗൃഹനാഥന്‍ രാഘവന്‍, ഭാര്യ ശോഭന, മകള്‍ ഗോപിക എന്നീ മൂന്നു പേരാണ് കൂട്ട ആത്മഹത്യ ചെയ്തത്. ഏതാനും നാളുകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത ഇവരുടെ ഏകമകന്‍ ജിതിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു.

ജിതിന്റെ മരണം മുതല്‍ക്കു തന്നെ ഈ കുടുംബം മാനസികമായി വല്ലാത്ത വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു . വര്‍ഷങ്ങളായി പാടിയോട്ടുചാലില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന രാഘവന് പ്രത്യേകിച്ച് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍.

ഭാര്യ ശോഭ കുടുംബശ്രീ സാമൂഹ്യ രംഗത്ത് ചെറുപ്പുഴ പ്രദേശങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്നു. മകള്‍ ഗോപിക സംസ്ഥാന ഹാന്‍ഡ് ബോള്‍ താരമാണ്. ഇവരുടെ മരണ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ സംഭവസ്ഥലത്ത് തടിച്ചു കൂടി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular