നവീന്‍, നിനക്ക് വന്ന ഈ ദു:ഖത്തില്‍ നമ്മളും പങ്കുചേരുന്നു, ജില്ലം സോങിന് വേദിയില്‍ ഭാവനയോടൊപ്പം നൃത്തം ചെയ്ത് ലാലും താരറാണിമാരും: ഭാവനയുടെ വിവാഹ വീഡിയോ എത്തി

നടി ഭാവനയുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. സിനിമപോലെ മനോഹരമായ ചടങ്ങില്‍ സിനിമാലോകത്തെ താരങ്ങളെല്ലാം ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. വൈറ്റ്ലൈന്‍ ഫോട്ടോഗ്രാഫിയാണ് വീഡിയോ ഒരുക്കിയത്. എല്ലാ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീന്‍ നിനക്ക് വന്ന ഈ ദു:ഖത്തില്‍ നമ്മള്‍ പങ്കുചേരുന്നുവെന്ന് സയനോര വീഡിയോയില്‍ പറയുന്നുണ്ട്. ജില്ലം ജില്ലം സോങിന് ലാല്‍ വേദിയില്‍ ഭാവനയോടൊപ്പം നൃത്തം ചെയ്തു. സെല്‍ഫികളുടെ മേളമായിരുന്നു.പ്രശസ്ത ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയൊരുക്കിയ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരമുണ്ടായിരുന്നു. രാത്രി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular