കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി സിപിഎം; കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം തിരക്കിട്ട് ശ്രമങ്ങള്‍ തുടങ്ങി. ദുബൈ ജാസ് ടൂറിസം കമ്പനി പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. കമ്പനിക്ക് കുടിശ്ശിക പണം മുഴുവന്‍ നല്‍കി പ്രശനം ഒത്തു തീര്‍പ്പാക്കാനാണ് സംസ്ഥാന സിപിഎം നേതൃത്വം ശ്രമിക്കുന്നത് എന്നാണ് വിവരം. 13കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കമ്പനി ബിനോയ് കോടിയേരിക്ക് എതിരെ ഉന്നയിക്കുന്ന ആരോപണം.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്നും ദുബൈയില്‍ തനിക്കെതിരെ പരാതികളൊന്നും നിലനില്‍ക്കുന്നില്ല എന്നുമാണ് ബിനോയ് കോടിയേരിയുടെ വാദം. ബിനോയിക്കെതിരെ കേസുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കമ്പനി.

ദുബൈയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്പനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

Similar Articles

Comments

Advertisment

Most Popular

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി, താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് സഹപാഠിയുടെ മൊഴി

കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിലെ പ്രതി. മകളെ ലൈംഗികമായി...

ആര്യന്‍ ഖാന്‍ ന്റെ തിരക്കഥയില്‍ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് വരുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആര്യന്‍ ഖാന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസിലൂടെ. എഴുത്തുകാരനായി ആര്യന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിനായി ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന വെബ് സീരീസാണ് ആര്യന്‍ ഒരുക്കുന്നത്. തിരക്കഥയെഴുതുന്ന...

വിവാഹ സംഘമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗസ്ഥര്‍; 250 ഉദ്യോഗസ്ഥര്‍ ; 120 കാറുകള്‍ ;റെയ്ഡ് പ്ലാന്‍ ഇങ്ങനെ

മുംബൈ: കഴിഞ്ഞ ദിവസം 390 കോടിയുടെ കണക്കില്‍പെടാത്ത സ്വത്ത് മഹാരാഷ്ട്രയിലെ രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് പിടിച്ചെടുക്കന്‍ അതി വിദഗ്ധമായി തയ്യാറാക്കിയതായിരുന്നു ആദായ നികുതി വകുപ്പിന്റെ പദ്ധതി. 250 ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്രയിലെ ജല്‍നയിലെത്തിയത് വിവാഹ...