ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പ് നടത്തിയത് കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരി!! ദുബൈവിട്ട ബിനോയിയെ കുടുക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ദുബൈ പൊലീസ്

തിരുവനന്തപുരം: ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യ പ്രതി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മൂത്ത മകന്‍ ബിനോയ് കോടിയേരിയെന്ന് റിപ്പോര്‍ട്ട്. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിനോയ് കോടിയേരിയുടെ കമ്പനിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ദുബായില്‍ ബിനോയ്ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നാണ് സൂചന. അതിനിടെ ഇതു സംബന്ധിച്ച പരാതി സിപിഎം കേന്ദ്ര നേതൃത്വത്തിനും കിട്ടിക്കഴിഞ്ഞു. പരാതി ഗൗരവത്തോടെ എടുക്കുകയാണ് സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി. ബിനോയ് ദുബായ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബിനോയ്ക്ക് നിരവധി ബിസിനസ് ബന്ധങ്ങള്‍ അവിടെയുണ്ട്. ഇതിനെടിയാണ് കേസ് ഉണ്ടാകുന്നത്. കോടിയേരിയുടെ മകനെ കേസില്‍ നിന്ന് പണം കൊടുത്ത് രക്ഷിക്കാന്‍ നിരവധി മലയാളി മുതലാളിമാര്‍ തയ്യാറായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടണമെന്ന വ്യവസ്ഥ അവര്‍ മുന്നോട്ട് വച്ചു. എന്നാല്‍ പിണറായി ഇതിനോട് മുഖം തിരിച്ചു. ഇത്തരം ഇടപാടുകള്‍ക്ക് തന്നെ കിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി സ്വീകിരിച്ചത്. ഇതോടെ ഒത്തുതീര്‍പ്പ് പൊളിഞ്ഞു. പരാതി പൊലീസിന് മുമ്പിലെത്തി. ദുബായില്‍ അറസ്റ്റിലാകുമെന്ന ഭയത്തോടെ ബിനോയ് നാട് വിടുകയായിരുന്നു.

ആദ്യം സംശയങ്ങള്‍ നീണ്ടത് ബിനീഷ് കോടിയേരിയിലേക്കായിരുന്നു. ബിനീഷിന് ദുബായിലുള്ള ബന്ധങ്ങളായിരുന്നു ഇതിന് കാരണം.മകന്റെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതാണ് കേസിലേക്ക് നയിച്ചത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

Similar Articles

Comments

Advertismentspot_img

Most Popular