അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന അപേക്ഷിയുമായി വിനീത് ശ്രീനിവാസന്‍

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിയുമായി വിനീത് ശ്രീനിവാസന്‍.
ശ്രീനിവാസനുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് വിനീത് ശ്രീനിവാസന്‍ ഫേയ്ബുക്കിലൂടെ പ്രതികരിച്ചത്. നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അറുപത്തിയൊന്നുകാരനായ ശ്രീനിവാസനെ ഇന്നലെ രാത്രിയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ശ്രീനിവാസനെ ആശുപത്രില്‍ പ്രവേശിപ്പിച്ചതുമുതല്‍ അദ്ദേഹത്തിന് ഹൃദയാഘാതമാണെന്നും മസ്തിഷ്‌കാഘാതമാണെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ഫേസ്ബുക്ക് വഴിയാണ് മകന്‍ വിനീത് ശ്രീനിവാസന്‍ പ്രതികരണവുമായി രംഗത്തുവന്നത്.
‘ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു. എല്ലാവര്‍ക്കും നന്ദി..’ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു

Similar Articles

Comments

Advertisment

Most Popular

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ,...