സുരേഷ്‌ഗോപിയും ഗോഗുല്‍ സുരേഷും ഒന്നിക്കുന്നു

അച്ഛനും മകനും ഒന്നിക്കുന്നു. സുരേഷ് ഗോപി നായകനായെത്തിയ ലേലത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഗോഗുല്‍ സുരേഷ് വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി. ഈപ്പച്ചന്റെയും മകന്‍ ചാക്കോച്ചിയുടെയും കഥ പറഞ്ഞ ലേലം ഒരു ഗംഭീര ഹിറ്റായിരുന്നു. എം ജി സോമന്‍ അവതരിപ്പിച്ച ഈപ്പച്ചന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ലേലത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ആനകാട്ടില്‍ ചാക്കോച്ചി എന്നാണ്.

പുതിയ വിവരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഗോകുല്‍ സുരേഷും എത്തുന്നു എന്നതാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിധിന്‍ രഞ്ജി പണിക്കരുമൊത്തുള്ള ചിത്രം ഗോകുല്‍ പോസ്റ്റ് ചെയ്തതോടെയാണ് ലേലം രണ്ടാം ഭാഗത്തില്‍ അച്ഛനൊപ്പം മകനുമെത്തുന്നതിന്റെ സൂചനകള്‍ ലഭിച്ചത്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗം സമവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുടെ മകനായ നിധിന്‍ രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ രഞ്ജി പണിക്കരും ജോസ്മാന്‍ സൈമണും ബ്രിജേഷ് മുഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആനക്കാട്ടില്‍ ചാക്കോച്ചിയുടെ മകനായി തന്നെയാകും ഗോകുല്‍ എത്തുകയെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍, ലേലം, പത്രം, ഭരത്ചന്ദ്രന്‍ ഐ.പി.എസ് തുടങ്ങി സുരേഷ് ഗോപിയെന്ന നടനെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന ചിത്രങ്ങളൊക്കെയും രഞ്ജി പണിക്കരുടെ തൂലികയില്‍ പിറന്നവയാണ്. അതൊകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Similar Articles

Comments

Advertisment

Most Popular

ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ സ്‌പെയിൻ ബോധപൂർവം തോറ്റു; ആരോപണവുമായി ഹ്യൂഗോ സാഞ്ചസ്

മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുൻ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും...

തായ് വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിഷേധം

ഹൈദരാബാദ്: തായ്ലാൻഡിൽനിന്നുള്ള വിദ്യാർഥിനിയെ പാർട്ടിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർവകലാശാലാ അധ്യാപകനെതിരേ കേസെടുത്തു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 62-കാരനായ പ്രൊഫസർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സർവകലാശാലയിലെ വിദ്യാർഥികളുടെ...

ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു; ശബരിമല തീര്‍ഥാടന ടൂറിസവും പരിഗണനയില്‍?

ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല്...