ആരാധകരെ ഞെട്ടിച്ചുകൊണ്ട് അനുശ്രീയുടെ പാട്ട്

അനുശ്രീയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുന്‍പ് സ്മൂള്‍ ആപ്ലിക്കേഷനിലൂടെ പാട്ട് പാടി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. അന്ന് അനുശ്രീ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് പാടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയൊക്കെ പറഞ്ഞുകൊണ്ടാണ് പാട്ട് ആരാധകരുമായി പങ്കുവച്ചത്. റിയാസ് എന്നയാള്‍ ഗിത്താര്‍ വായിക്കുന്നതിനോടൊപ്പമാണ് അനുശ്രീയുടെ ആലാപനം. ഋതുമതിയായ് … എന്നു തുടങ്ങുന്ന പാട്ടിന്റെ ഏതാനും ചില വരികളാണ് ഈ ജാമ്മിങില്‍ താരം പാടിയത്.

മഴനിലാവ് എന്ന ചിത്രത്തിലേതാണീ ഗാനം. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്ററാണ് സംഗീതം പകര്‍ന്നത്. യേശുദാസും ലത രാജുവും ചേര്‍ന്നാണീ ഗാനം പാടിയത്. എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ഏറ്റവും മനോഹരമായ വരികള്‍. അതെന്റെ ഹൃദയം കവര്‍ന്നു. ഞാന്‍ അതിനെ എന്നിലേക്കു ചേര്‍ക്കുന്നു…എന്നു കുറിച്ചു കൊണ്ടാണ് ഈ പാട്ടിനോടുള്ള ഇഷ്ടം താരം വ്യക്തമാക്കിയത്. പാട്ടില്‍ നടി അല്‍പം സീരിയസ് ആണ് എന്നാണ് ഒരു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പറയുന്നത്. എന്തായാലും പാട്ടിന് നല് പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേര്‍ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular