പ്രയാഗ മാര്‍ട്ടിന് നായകനായി ബിബിന്‍ ജോര്‍ജ്, ‘ഒരു പഴയ ബോംബ് കഥ’യുമായി ഷാഫി എത്തുന്നു

ഷെര്‍ലക് ടോംസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഒരു പഴയ ബോംബ് കഥ. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാഫി എന്ന സംവിധായകന്‍ തന്റെ കരിയറില്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു കഥയായിരിക്കുമിത്.

‘എന്റെ എല്ലാ ചിത്രങ്ങള്‍ക്കും ഒരു പ്രത്യേക ശൈലിയുണ്ടാകും. എന്നാല്‍ ഈ ചിത്രം അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു രീതിയിലാണ് അവതരിപ്പിക്കുക. മാത്രമല്ല, ഇതൊരു റൊമാന്റിക് കോമഡി ചിത്രം കൂടിയാണ്’ ഷാഫി പറഞ്ഞു.പ്രയാഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍, വിജയരഘവന്‍, ദിനേശ് പ്രഭാകര്‍, കലാഭവന്‍ ഹനീഫ്, സോഹന്‍ സീനുലാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷഫീര്‍ റഹ്മാന്‍, സേതുലക്ഷ്മി എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ഈ ചിത്രത്തിന്റെ കഥ ,തിരക്കഥ, സംഭാഷണം ബിജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവരുടേതാണ്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായിരിക്കും ഒരു പഴയ ബോംബ് കഥയുടെ ചിത്രീകരണം നടക്കുക.

Similar Articles

Comments

Advertisment

Most Popular

ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞ് സാബ്ലെ…ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം;

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം...

മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് ഒറിജിനൽ കണ്ണൂർ സ്‌ക്വാഡ് ടീമംഗങ്ങൾ

പ്രേക്ഷകർ വൻ വിജയമാക്കിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.ശ്രീജിത്ത് IPS തീയേറ്ററിലെത്തി ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനൽ ടീമംഗങ്ങൾ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. സിനിമ...

മക്കളെ കട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാന്‍ ശ്രമിച്ച പിതാവുള്‍പ്പെടെ 4 മരണം

വില്ലുപുരം: തമിഴ്‌നാട്ടില്‍ തീകൊളുത്തി അമ്മയും രണ്ടു പെണ്‍കുട്ടികളും മുത്തട്ഠനും മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78)...