ഗപ്പി ഫിലിംസുമായി ടോവിനോ തോമസ് നിര്‍മാണ രംഗത്തേക്ക്, കൂട്ടിന് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജും

യുവനടന്‍മാരെല്ലാം നിര്‍മ്മാതാക്കള്‍ ആകുന്ന കാലമാണ് ഇന്ന്.നടന്‍ എന്ന നിലയില്‍ കരിയറില്‍ മികച്ച അവസരങ്ങളുമായി മുന്നോട്ടുപോകുന്ന ടോവിനോ തോമസ് സിനിമാ നിര്‍മാണ രംഗത്തേക്ക് കൂടി കടക്കുകയാണ്. തനിക്ക് ഏറെ ശ്രദ്ധ നേടിത്തന്ന ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിനൊപ്പമാണ് താരം പ്രൊഡക്ഷന്‍ സംരംഭം ആരംഭിക്കുന്നത്. തന്റെ ജന്മദിനത്തിലാണ് താരം ഇതു സംബന്ധിച്ച പദ്ധതികള്‍ വ്യക്തമാക്കിയത്. ഗപ്പി ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ സംരംഭത്തിന്റെ പേര്. ചെറിയ, നല്ല ചിത്രങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇക്കാര്യത്തില്‍ പ്രേക്ഷകരുടെ പിന്തുണ കൂടി പ്രതീക്ഷിക്കുന്നുണ്ടെന്നും ടോവിനോ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular